കൂറ്റന്‍ അലങ്കാരദീപം വേദിയിലേക്ക് പൊട്ടിവീണു, എആര്‍ റഹ്‌മാന്റെ മകന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീണ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്റെ മകന്‍ എആര്‍ അമീന്‍. ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്നാണ് അമീന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം.

ഒരു ഗാനത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. ഗാനമാലപിച്ചു കൊണ്ടിരിക്കുമ്പോള്‍ വേദിക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. അമീന്‍ വേദിയുടെ നടുവില്‍ നിന്ന സമയത്താണ് ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്ക് തകര്‍ന്നുവീണത്. അമീന്‍ തന്നെയാണ് അപകടം നടന്നതിനെക്കുറിച്ച് അറിയിച്ചത്. അപകടത്തില്‍ നിന്ന് രക്ഷിച്ചതിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്ന് അമീന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

‘ഇഞ്ചുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരുന്നെങ്കില്‍, സെക്കന്‍ഡുകള്‍ ഒരല്പം നേരത്തെയാവുകയോ വൈകുകയോ ചെയ്തിരുന്നെങ്കില്‍ മുഴുവന്‍ സാമഗ്രികളും ഞങ്ങളുടെ തലയില്‍ പതിച്ചേനേ. സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് മുക്തരാവാന്‍ എനിക്കും ടീമിനും ഇതുവരെ സാധിച്ചിട്ടില്ല’, അമീന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here