ഭൂകമ്പബാധിതര്‍ക്ക് ഒരു വിമാനം നിറയെ സാധനങ്ങള്‍ അയച്ച് റൊണാള്‍ഡോ

ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയിലെയും സിറിയയിലെയും ജനങ്ങള്‍ക്ക് വീണ്ടും സഹായവുമായി ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരു വിമാനം നിറയെ സാധനങ്ങളാണ് ഇത്തവണ റൊണാള്‍ഡോ ഇരു രാജ്യങ്ങളിലേക്കും അയച്ചു കൊടുത്തിരിക്കുന്നത്. ടെന്റുകള്‍, ഭക്ഷണപ്പൊതികള്‍, തലയിണകള്‍, പുതപ്പുകള്‍, കിടക്കകള്‍, ബേബി ഫുഡ്, പാല്‍, മെഡിക്കല്‍ സപ്ലൈസ് എന്നിവയടക്കമുള്ള സാധനങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

റൊണാള്‍ഡോ ഇതിന് മുമ്പും ഭൂകമ്പബാധിതര്‍ക്ക് സഹായം നല്‍കിയിരുന്നു. തുര്‍ക്കിയിലും സിറിയിലും ഭൂകമ്പമുണ്ടായതിന് രണ്ടാം ദിവസം ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയുടെ ടര്‍ക്കിഷ് ഗോള്‍കീപ്പര്‍ മെറിഹ് ഡെമിറല്‍ താരത്തെ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന്, ഭൂകമ്പബാധിത പ്രദേശങ്ങളിലേക്കുള്ള സഹായത്തിനായുള്ള ധനസമാഹാരത്തിന്റെ ലേലത്തില്‍ വെക്കുന്നതിനായി റൊണാള്‍ഡോ തന്റെ ജേഴ്സി നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. കൂടാതെ, മെസ്സിയും നെയ്മറും അന്ന് തങ്ങളുടെ ജേഴ്‌സികള്‍ ലേലത്തിനായി നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News