ഫോണ്‍ പോക്കറ്റിലിട്ടു തന്നെ കോള്‍ എടുക്കാം, പുത്തന്‍ സ്മാര്‍ട്ട് വാച്ചുമായി ബോട്ട്

വിലകുറഞ്ഞ പുത്തന്‍ സ്മാര്‍ട്ട് വാച്ചുമായി എത്തിയിരിക്കുകയാണ് ബോട്ട്. ബോട്ട് വേവ് ഫ്‌ലെക്‌സ് കണക്റ്റ് എന്ന വാച്ചാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ബോട്ട് പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും വില കുറഞ്ഞതും മികച്ച ഫീച്ചറുകള്‍ ഉള്ളതുമായ സ്മാര്‍ട്ട് വാച്ചാണ് ഇത്. ബ്ലൂടൂത്ത് കോളിങ് അടക്കമുള്ള നിരവധി പ്രത്യേകതകളുമായി വരുന്ന വാച്ചിന് 10 ദിവസം വരെ ബാറ്ററി ബാക്ക് അപ്പും വലിയ ഡിസ്പ്ലേയും നല്‍കിയിട്ടുണ്ട്.

മൂന്ന് മികച്ച കളറുകളിലാണ് വാച്ച് ലഭ്യമാകുന്നത്. ആക്റ്റീവ് ബ്ലാക്ക്, ചെറി ബ്ലോസം, ഡീപ് ബ്ലൂ, എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. വെറും 1,499 രൂപ മാത്രമാണ് ഈ വാച്ചിന്റെ വില. ബോട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവയില്‍ വാച്ച് ലഭ്യമാണ്. 1.83 ഇഞ്ച് HD ഡിസ്പ്ലേയാണുള്ളത്. മികച്ച മെറ്റാലിക് ഡിസൈനും വളരെ മൃദുവും ചര്‍മ്മത്തിന് അനുയോജ്യമായതുമായ സിലിക്കണ്‍ സ്ട്രാപ്പുകളും വാച്ചിലുണ്ട്.

വാച്ചില്‍ തന്നെ ഹൈ-ഡെഫനിഷന്‍ സ്പീക്കറും മൈക്രോഫോണും നല്‍കിയിട്ടുള്ളതിനാല്‍ ഫോണ്‍ പോക്കറ്റിലിട്ട് തന്നെ കോളുകള്‍ വിളിക്കാന്‍ സാധിക്കും. എളുപ്പത്തില്‍ ആവശ്യമുള്ള കോണ്‍ടാക്റ്റുകളെ വിളിക്കുന്നതിന് 10 കോണ്‍ടാക്റ്റുകള്‍ വരെ സേവ് ചെയ്യാനുള്ള ഓപ്ഷനും ഈ സ്മാര്‍ട്ട് വാച്ച് നല്‍കുന്നുണ്ട്. ഒറ്റ ചാര്‍ജില്‍ 10 ദിവസം വരെ സ്മാര്‍ട്ട് വാച്ചിന് തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനും വെറും 2 മണിക്കൂറിനുള്ളില്‍ ചാര്‍ജ് ചെയ്യാനും സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News