നടുറോഡില്‍ ഗുണ്ടാ ആക്രമണം, പ്രതികള്‍ അറസ്റ്റില്‍

തൃശ്ശൂര്‍ സ്വദേശികളായ കുടുംബത്തെ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍. എറണാകുളം മലയാറ്റൂര്‍ നടുവട്ടത്താണ് സംഭവം നടന്നത്. വാഹനത്തില്‍ നിന്നും ഹോണടിച്ചത് ചോദ്യം ചെയ്തായിരുന്നു പ്രതികള്‍ ആക്രമിച്ചത്. കുടുംബം യാത്ര ചെയ്ത വാഹനത്തിന് മുന്നിലൂടെ ബൈക്കില്‍ ഓവര്‍ ടേക്ക് ചെയ്യാന്‍ അവസരം നല്‍കാതെ, അപകടകരമായ രീതിയില്‍ വാഹനമോടിക്കുകയായിരുന്നു പ്രതികള്‍. ഇതിനെത്തുടര്‍ന്ന്, നടുവട്ടം ജംഗ്ഷനില്‍ വെച്ച് കാര്‍ തടയുകയും ഗൃഹനാഥനെ പിടിച്ചിറക്കി ഭാര്യയും കുട്ടികളും നോക്കി നില്‍ക്കെ തല്ലിച്ചതയ്ക്കുകയും ചെയ്തു.

മലയാറ്റൂര്‍ നടുവട്ടം സ്വദേശികളായ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. ആന്റണി, ലിജോ, ബിനു എന്നിവരാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News