കൂടത്തായി കൊലപാതകം; ജോളിക്ക് ഇന്ന് നിര്‍ണായകം

കൂടത്തായി കൊലപാതക പരമ്പരയിലെ റോയ് വധക്കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. മുഖ്യപ്രതി ജോളിയെ കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരി രഞ്ജു തോമസിനെയാണ് ആദ്യം വിസ്തരിക്കുന്നത്. മാറാട് പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.

കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസാണ് ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റേത്. കേസുമായി ബന്ധപ്പെട്ട വിസ്താരത്തില്‍ ആദ്യം പ്രധാനസാക്ഷിയായ രഞ്ജു തോമസിനെയാണ് വിസ്തരിക്കുക. കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരിയാണ് രഞ്ജു തോമസ്.

റോയ് തോമസിന്റെ കൊലപാതകം സയനൈഡ് ഉള്ളില്‍ ചെന്നാണ് എന്നതിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ തെളിവായി പൊലീസിന്റെ പക്കലുണ്ട്. 158 പേര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും വിസ്തരിക്കും. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജോളി ജോസഫ് ആറുപേരെ കൊലപ്പെടുത്തി എന്നാണ്‌കേസ്. ഇതില്‍ 2011 ലാണ് ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയ് തോമസ് കൊല്ലപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News