ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും ഇന്നും കൊച്ചിയിലെ
കൂടുതലിടങ്ങളിലേക്ക് പുക വ്യാപിക്കുകയാണ്.ആലപ്പുഴ,അരൂർ ഭാഗങ്ങളിൽ പുക സാന്നിധ്യം ഉയർന്നുതന്നെയാണ് നിൽക്കുന്നത്.
പുക ഉയരുന്ന പശ്ചാത്തലത്തിൽ കൊച്ചിയിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് ഭാഗികമായി അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്കും തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കൊച്ചി കോര്‍പ്പറേഷനിലെ സ്‌കൂളുകള്‍ക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അവധി. എന്നാല്‍ പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
സമീപപ്രദേശങ്ങളിലുള്ളവരുടെ ആരോഗ്യം സംബന്ധിച്ച കാര്യത്തിൽ ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. കൃത്യമായ മുന്‍കരുതല്‍ വേണം. കൊച്ചിയില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍95 ഉള്‍പ്പടെ ഗുണനിലവാരമുള്ള മാസ്‌ക് വേണം ധരിക്കാന്‍.
വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനയുടെ 25 യൂണിറ്റുകളും നാവിക സേനയുടെ യൂണിറ്റും ബ്രഹ്മപുരത്ത് എത്തിയാണ് തീ അണച്ചത്. കൊച്ചിയിലെ വായു നിലവാര സൂചിക സാധാരണ നിലയിലും കടന്ന് ഉയര്‍ന്നു നില്‍ക്കുകയാണ്.
അഞ്ച് ദിവസമായിട്ടും പ്രശ്നത്തിന് പൂർണ പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിനാൽ ജനകീയ സമര സമിതി ഇന്ന് പ്രതിഷേധിക്കും. കോൺഗ്രസും കൊച്ചി കോർപറേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. തീപിടിത്തത്തെ കുറിച്ച് അട്ടിമറി ആരോപണം ഉയർന്നതിനാൽ പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here