കോഴിക്കോട് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാര്‍ പണിമുടക്കും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് നടത്തുന്ന സമരത്തിന് കെജിഎംഒയും പിന്തുണ പ്രഖ്യാപിച്ചു. സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ അവധിയെടുത്തുകൊണ്ട് സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കും.

എന്നാല്‍ അത്യാഹിത വിഭാഗം, ലേബര്‍ റൂം, എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നതാണ്. കൂടാതെ സംസ്ഥാനമൊട്ടൊകെ ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കുകയും എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യും. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ സി.ടി സ്‌കാന്‍ റിപ്പോര്‍ട്ട് വൈകിയെന്നാരോപിച്ച്, അക്രമാസക്തരായ ബന്ധുക്കള്‍, സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. പികെ അശോകനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടിച്ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ തകര്‍ത്തു.

ഡോക്ടര്‍ക്ക് നേരെ നടന്ന അതിക്രമം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത്തരം മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായി ചികിത്സ തുടരാന്‍ ആകില്ലെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ ജോസഫ് ബനവന്‍ എന്നിവര്‍ പ്രതികരിച്ചു.

ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ കീഴടങ്ങി. കുന്ദമംഗലം സ്വദേശികളായ സഹീര്‍ ഫാസില്‍, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്. നടക്കാവ് സ്റ്റേഷനില്‍ എത്തിയാണ് ഇരുവരും കീഴടങ്ങിയത്. കേസില്‍ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News