ഉപതെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ച; ബിജെപിയില്‍ അന്വേഷണം

കോട്ടയം എരുമേലി പഞ്ചായത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ വോട്ടുചോര്‍ച്ചയില്‍ ബിജെപിയില്‍ അന്വേഷണം. കൃഷ്ണദാസ് പക്ഷത്തിന്റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണ കമ്മീഷന് മുന്‍പില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ രാധാമണി മൊഴിനല്‍കിയതെന്നാണ് വിവരം.

എരുമേലി പഞ്ചായത്തിലെ ഒഴക്കനാട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി വോട്ടില്‍ വന്‍ വോട്ട് ചോര്‍ച്ച ഉണ്ടായത്. കഴിഞ്ഞ പ്രാവശ്യം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 255 വോട്ടുകളാണ്. ഇക്കുറി ലഭിച്ചത് 35 വോട്ടുകളാണ്. 220 വോട്ടിന്റെ കുറവ്. ഇത് ചൂണ്ടി കാണിച്ചാണ് കൃഷ്ണദാസ് പക്ഷം പരാതി നല്‍കിയത്.

വോട്ടുചോര്‍ച്ചയില്‍ സംസ്ഥാന സമിതി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ എരുമേലിയില്‍ തെളിവെടുപ്പ് നടത്തി. സമിതി അംഗങ്ങള്‍ ആയ ജില്ലാ ബിജെപി ജനറല്‍ സെക്രട്ടറി രാജേഷ് , വൈസ് പ്രസിഡന്റ് വിനൂബ് വിശ്വം , ന്യൂനപക്ഷ മോര്‍ച്ച നേതാവ് സുമിത് ജോര്‍ജ് എന്നിവരാണ് തെളിവെടുപ്പിനെത്തിയത്.

ബിജെപി അന്വേഷണ കമ്മീഷനുമുമ്പില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ദയനീയ പരാജയം ഏറ്റുവാങ്ങിയ രാധാമണി  മോഹന്‍ തന്റെ വിഷമം പ്രകടിപ്പിച്ചതെന്നാണ് വിവരം. ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം. ഈ മണ്ഡലത്തില്‍ ഉള്‍പ്പെടെ എരുമേലി പഞ്ചായത്തില്‍ ഉണ്ടായ വോട്ടു ചോര്‍ച്ച ബിജെപിക്ക് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ നവമാധ്യമങ്ങള്‍ വഴി നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News