സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കാനുള്ള കേന്ദ്ര നീക്കം തുറന്നു കാട്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് എറണാകുളം ജില്ലയില്‍. മൂന്നു ദിവസമാണ് ജില്ലയിലെ പര്യടനം. ജാഥയെ വരവേല്‍ക്കാന്‍ ജില്ല സജ്ജമായി കഴിഞ്ഞു.
കേരളത്തിന്റെ വ്യാവസായിക കോട്ടയെന്നറിയപ്പെടുന്ന എറണാകുളം ജില്ല, ജനകീയ പ്രതിരോധ ജാഥയെ വരവേല്‍ക്കാന്‍ ഒരുങ്ങി കഴിഞ്ഞു. മൂന്നു ദിവസങ്ങളിലായി 14 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കുക. ഒന്നര ലക്ഷത്തോളം ആളുകള്‍ സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തുമെന്ന് ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു
വൈകിട്ട് 3.30ന് ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് ആലുവ, അങ്കമാലി ,പറവൂര്‍ എന്നിവിടങ്ങളില്‍ ജാഥയെ വരവേല്‍ക്കും. ചൊവ്വാഴ്ച രാവിലെ വൈപ്പിനിലും ഫോര്‍ട്ടുകൊച്ചിയിലുമാണ് ആദ്യ സ്വീകരണം. വൈകുന്നേരം 3 ന് ശേഷം തൃക്കാക്കര, എറണാകുളം മണ്ഡലങ്ങളുടെ വരവേല്‍പ്പ് മറൈന്‍ ഡ്രൈവില്‍ നടക്കും.
തുടര്‍ന്ന്, തൃപ്പൂണിത്തുറയിലെ സ്വീകരണത്തോടെ ജാഥയുടെ രണ്ടാം ദിനം സമാപിക്കും. എട്ടാം തിയ്യതി രാവിലെ 10ന് പിറവത്ത് നിന്ന് ജാഥ പ്രയാണം ആരംഭിച്ച് കോലഞ്ചേരി ,പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്വീകരണത്തോടെ ജില്ലയിലെ പര്യടനത്തിന് സമാപനമാകും. വ്യാഴാഴ്ച്ച രാവിലെ ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here