സംസ്ഥാനം കനത്ത ചൂടിലേക്ക്

മധ്യകേരളത്തിലും തീര മേഖലകളിലും ചൂട് കൂടുമെന്ന്  കാലാവസ്ഥാ വകുപ്പ്. ഉത്തരേന്ത്യയിലെ എതിര്‍ചക്രവാതച്ചുഴി കാരണം ചൂടു കൂടിയ വായു ഇങ്ങോട്ട് നീങ്ങിയതാണ് കേരളത്തിലെ കടുത്ത ചൂടിന് കാരണമെന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല റഡാര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് അഭിലാഷ് പറഞ്ഞു.

എന്നാൽ കനത്ത ചൂടില്‍ നിര്‍ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. അന്തരീക്ഷ താപനില വളരെ കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇടക്കിടെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ക്ഷീണം, തലവേദന, തലകറക്കം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്കു മാറിയ ശേഷം വൈദ്യസഹായം തേടണം. അടിയന്തിര ആവശ്യങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് ഡോക്ടറുടെ ഉപദേശം തേടാമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ മാർഗ്ഗ നിര്‍ദേശങ്ങള്‍

കട്ടി കുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക. ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക.

തണ്ണിമത്തന്‍ പോലെ ജലാംശം കൂടുതലുള്ള പഴവർഗ്ഗങ്ങൾ കഴിക്കുന്നത് ഉത്തമം. കുട്ടികളെ തീയുടെ അടുത്ത് നിര്‍ത്തരുത്. അവര്‍ക്ക് ഇടയ്ക്കിടെ വെള്ളം നല്‍കണം.

ചുറ്റുമുള്ള അടുപ്പുകളില്‍ നിന്നും തീ പടരാതെ സൂക്ഷിക്കണം. അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങള്‍ വയ്ക്കരുത്.പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം.

പൊങ്കാലയ്ക്കു ശേഷം വെള്ളം ഉപയോഗിച്ച് അടുപ്പിലെ തീ കെടുത്തണം. തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ വാങ്ങി കഴിക്കരുത്.

പഴങ്ങള്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക.മാലിന്യങ്ങള്‍ വലിച്ചെറിയരുത്. നിർദ്ദിഷ്ട സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കുക. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കണം. കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങള്‍ കയ്യില്‍ കരുതണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News