പൊങ്കാലയ്ക്ക് പെട്ടന്ന് എത്തണം, കരമനയാറ്റിന് കുറുകെ ഇരുമ്പ് പാലം

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനോട് അനുബന്ധിച്ച് താല്‍കാലിക പാലം നിര്‍മ്മിച്ച് ഒരു ഗ്രാമം. നിറമണ്‍കര ആനന്ദ് നഗര്‍ ഇഎംഎസ് മെമ്മേറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബാണ് കരമനയാറ്റിന് കുറുകെ താല്‍കാലിക ഇരുമ്പു പാലം സ്ഥാപിച്ചത്.

പൊങ്കാലയ്ക്ക് വേഗത്തില്‍ എത്താന്‍ എളുപ്പ വഴി തേടുകയാണ് നിറമണ്‍കര ആനന്ദ് നഗര്‍ പ്രദേശവാസികള്‍. കരമനയാറിന് കുറുകെ ഇഎംഎസ് മെമ്മേറിയല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ് സ്ഥാപിച്ച താത്കാലിക ഇരുമ്പുപാലം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഈ പാലത്തിലൂടെ അക്കരകടന്നാല്‍ വേഗത്തില്‍ ആറ്റുകാല്‍ ക്ഷേത്രത്തിലെത്താം. എല്ലാ വര്‍ഷവും താത്കാലിക പാലം നിര്‍മ്മിക്കുമെങ്കിലും, ഇത് ആദ്യമായാണ് ഇരുമ്പ് പാലം നിര്‍മ്മിച്ചത്.

അതേസമയം ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനായി തലസ്ഥാന നഗരി ഒരുങ്ങിക്കഴിഞ്ഞു. പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതോടെ ചടങ്ങ് ആരംഭിക്കും. ആയിരകണക്കിന് സ്ത്രീ ജനങ്ങളാണ് പൊങ്കാല മഹോത്സവത്തിനായി നഗരത്തില്‍ എത്തുക. ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഉച്ച മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. പൊങ്കാലയിടാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ക്ഷേത്ര പരിസരത്തോ ദേശീയ പാത പരിസരത്തോ പാര്‍ക്ക് ചെയ്യരുതെന്ന് സിറ്റി. പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

വേനലില്‍ തീപിടിത്ത സാധ്യത മുന്നില്‍ കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് അഗ്‌നിരക്ഷാ സേന ഒരുക്കുന്നത്. ആറ്റുകാല്‍ ദേവീക്ഷേത്രം, തമ്പാനൂര്‍, കിള്ളിപ്പാലം, അട്ടക്കുള്ളങ്ങര, സിറ്റി ഔട്ടര്‍ എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് പ്രവര്‍ത്തനം. വനിതകള്‍ ഉള്‍പ്പെടെ 130 സിവില്‍ ഡിഫന്‍സ് വാളന്റിയര്‍മാരാകും സുരക്ഷ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക.

കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷമെത്തുന്ന പൊങ്കാല മഹോത്സവത്തിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. നാളെ രാവിലെ 10.30ന് പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ ചടങ്ങ് തുടക്കമാകും. ഉച്ചയ്ക്ക് 2 30ന് ഉച്ചഭോജിയും പൊങ്കാല നിവേദവും ദീപാരാധനയും നടക്കും. പൊങ്കാല നിവേദത്തിനായി ക്ഷേത്രത്തില്‍ നിന്നും 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News