ഉത്തര്‍പ്രദേശില്‍ കൊലപാതക കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു

കൊലപാതക കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍
ബിഎസ്പി എംഎല്‍എ ഉമേഷ് പാല്‍ കൊലപാതക കേസിലെ പ്രതിയെയാണ് പൊലീസ് വെടിവെച്ചുകൊന്നത്. വിജയ് ചൗധരിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് കൊല്ലപ്പെട്ട ഉമേഷ് ചൗധരി. ഇന്ന് പുലര്‍ച്ചെ പ്രയാഗ്‌രാജിന് ഏതാനും കിലോമീറ്റര്‍ അകലെവെച്ച് ഒഴിഞ്ഞ സ്ഥലത്തുവച്ചാണ് പൊലീസും വിജയ് ഉസ്മാന്‍ ചൗധരി ഏറ്റുമുട്ടിയത്.

2005ല്‍ ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ സാക്ഷിയായിരുന്നു ഉമേഷ് പാല്‍. ഇയാളെ കഴിഞ്ഞയാഴ്ചയാണ് ഒരു സംഘം കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം 24നാണ് വീടിന് സമീപത്തുവച്ച് ഉമേഷ് പാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News