കുട്ടിക്കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ദേശീയ വനിതാ കമ്മീഷന്‍ അംഗവും നടിയും ബിജെപി പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. മോജോ സ്റ്റോറിക്കുവേണ്ടി ഖുശ്ബുവുമായി പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ അഭിമുഖത്തിനിടയിലാണ് താരം തന്റെ കുട്ടിക്കാലത്തെ ദുരനുഭവം തുറന്നുപറഞ്ഞത്.
എട്ട് വയസ് മുതല്‍ സ്വന്തം അച്ഛന്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചിരുന്നുവെന്നാണ് ഖുശ്ബു തുറന്നുപറഞ്ഞത്. ആ പ്രായത്തില്‍ അത് പുറത്തുപറയാൻ തനിക്ക് ഭയമായിരുന്നെന്നും എന്നാല്‍ 15 വയസുള്ളപ്പോള്‍ അച്ഛനെതിരെ സംസാരിക്കാന്‍ എനിക്ക് ധൈര്യമുണ്ടായെന്നും ഖുശ്ബു സംഭാഷണത്തില്‍ പറഞ്ഞു.
അച്ഛന്റെ ഈ പ്രവര്‍ത്തിയെ കുറിച്ച് അമ്മയോട് പറയണം എന്ന് തനിക്കുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവിനെ ദൈവമായി കാണണം എന്ന ചിന്താഗതിയുള്ള അമ്മ എന്നെ വിശ്വസിച്ചേക്കില്ല എന്ന ഭയം ഉള്ളിലുണ്ടായിരുന്നതിനാലാണ് വിവരം അമ്മയോട് പോലും പറയാതിരുന്നതെന്നും നടി പറഞ്ഞു.
അച്ഛന്‍ തന്നെ ലൈഗികമായി പീഡിപ്പിക്കുന്ന വിവരം ആരോടെങ്കിലും ഒന്ന് പറയണം എന്നുണ്ടായിരുന്നു. എന്നാല്‍ ഉള്ളിലെ ഭയം അതിന് അനുവദിച്ചില്ല എന്നതാണ് വസ്തുത. മറ്റു കുടുബാംഗങ്ങള്‍ കൂടി തന്നെ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന അവസ്ഥ എത്തിയപ്പോഴാണ് വിവരം പുറത്തുപറയാന്‍ താന്‍ തയ്യാറായതെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.
എനിക്ക് 16 വയസുള്ളപ്പോള്‍ അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ച് പോയിരുന്നു. തുടര്‍ന്ന് എന്തു ചെയ്യുമെന്നോ എങ്ങനെ ജീവിക്കുമെന്നോ ഒന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു. മുന്നോട്ട് പോകാന്‍ ഒരു വഴിയുമില്ലായിരുന്നു. അതിനാല്‍ തന്നെ ബാല്യകാലം വളരെ കഠിനമായിരുന്നു. പിന്നീട് ജീവിതത്തില്‍ മുന്നോട്ടുപോയി പോരാടാനുള്ള ധൈര്യം തനിക്ക് ലഭിച്ചു.
”ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും അവര്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ അത് ജീവിതകാലം മുഴുവന്‍ അവരെ മുറിവേല്‍പ്പിക്കുന്നു. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു എന്റെ അച്ഛന്‍ ” ഖുശ്ബു പറഞ്ഞു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here