യൂട്യൂബ് നോക്കി പ്രസവിച്ച 15 കാരി നവജാതശിശുവിനെ കഴുത്ത് ഞെരിച്ചു കൊന്നു

യൂട്യൂബ് നോക്കി പ്രസവിച്ച 15 കാരി നവജാതശിശുവിനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയാണ് വീട്ടിൽവെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ഒരാൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി കുടുംബത്തോട് മറച്ചുവെച്ചു. അമ്മയോട് തനിക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. പിന്നീട് മാർച്ച് രണ്ടിനാണ് പെൺകുട്ടി പ്രസവിച്ചത്.

യൂട്യൂബ് വീഡിയോകൾ നോക്കിയാണ് പെൺകുട്ടി പ്രസവിച്ചത്. പ്രസവിച്ച ഉടൻ തന്നെ നവജാതശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചു. ആരോഗ്യ നില വഷളായതോടെ പെൺകുട്ടി സംഭവം അമ്മയോട് പറഞ്ഞു. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവജാത ശിശുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പെൺകുട്ടിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News