മാധ്യമ സ്വാതന്ത്ര്യം എന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യം അല്ല: മുഖ്യമന്ത്രി

മാധ്യമസ്വാതന്ത്ര്യം എന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യം അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജനങ്ങൾക്ക് സത്യം അറിയാനുള്ള സ്വാതന്ത്ര്യമാണ് അത്,
എതിരഭിപ്രായം എഴുതുന്ന മാധ്യമങ്ങൾക്കെതിരെ  പ്രതികാര നടപടിയെടുക്കുന്നത് ഞങ്ങളുടെ രീതിയല്ല എന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ ആ ചാനലിന്റെ ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നത് അവർ അവിടെ അക്രമം നടത്തിയിട്ടില്ല എന്ന് തന്നെയാണ് . എന്നിട്ടും വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് അറസ്റ്റും നടന്നിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

പൗര ജനങ്ങളെ മാധ്യമപ്രവർത്തകരെന്നും അല്ലാത്തവരെന്നും രണ്ടായി ഭരണഘടന വേർതിരിച്ചു കാണുന്നില്ല. സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനത്തിന് എല്ലാ പരിരക്ഷയും ഉണ്ടാകും. ഈ സർക്കാരിനെതിരെ എന്തെല്ലാം വിമർശനങ്ങൾ ഈ കഴിഞ്ഞ കാലത്ത് ഉണ്ടായിട്ടുണ്ട് ?
അതിനെതിരെ ഒന്നും ഒരു പകപോക്കലും ഉണ്ടായിട്ടില്ല മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ അതുപോലെയല്ല ഇത്, ഈശ്വരൻ തെറ്റ് ചെയ്താലും അത് റിപ്പോർട്ട് ചെയ്യുമെന്നാണ് പറഞ്ഞത്, വ്യാജ റിപ്പോർട്ടുകൾ നൽകുന്നവർക്ക് ആ പേര് ഇന്നത്തെ കാലത്ത് ഉച്ചരിക്കാൻ പോലും അവകാശമില്ല. പത്രക്കാരെ ജയിലിൽ അടയ്ക്കുന്നത് ബിജെപി കോൺഗ്രസ് രീതിയാണെന്നും ദേശാഭിമാനി റിപ്പോർട്ടറെ ഇറക്കിവിട്ടപ്പോൾ പ്രതിഷേധം ഒന്നും കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

കുറ്റകൃത്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിവേഷം നൽകി പ്രതിപക്ഷം സംരക്ഷിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.  എന്നാൽ മാധ്യമപ്രവർത്തനത്തെ എന്ത് വിലകൊടുത്തും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്, എത്ര തെറ്റായ വാർത്തകൾ നൽകിയാലും ഞങ്ങളെക്കുറിച്ച് ജനങ്ങൾ തെറ്റായി ചിന്തിക്കില്ല എന്ന ഉറപ്പ് ഞങ്ങൾക്കുണ്ട്.

മയക്കുമരുന്നിനെതിരായ പോരാട്ടം ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്താണ്. അതിനായി ഒരു വാർത്ത പരമ്പര ആരംഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ.  എന്നാൽ ഇവിടെ ആ വാർത്താ പരമ്പരയിൽ വ്യാജ വീഡിയോ ചിത്രീകരിച്ചു എന്നതാണ് പരാതി വന്നിരിക്കുന്നത്. അത്തരത്തിൽ ഒരു പരാതി വന്നാൽ പൊലീസ് എന്ത് ചെയ്യണം, നടപടി എടുക്കാതിരിക്കണോ? മുഖ്യമന്ത്രി സഭയിൽ ചോദിച്ചു.

മയക്കുമരുന്നിനെതിരെ പരമ്പര ചെയ്തത് കൊണ്ട് കേസ് എടുത്തു എന്നത് വ്യാജപ്രചാരണമാണ് .
കുറ്റം ചെയ്തവരുടെ വലിപ്പം നോക്കി കേസന്വേഷണത്തിന്റെ വേഗം കുറയ്ക്കണം എന്നാണോ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരാൾക്കും പ്രത്യേക ആനുകൂല്യമോ സംരക്ഷണമോ നൽകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി താക്കീത് നൽകി.

മാധ്യമ വിമർശനം ഞങ്ങൾ കേൾക്കാറുള്ളതാണ്. അത് സ്വയം വിമർശനമായി കണ്ട് തിരുത്താറുമുണ്ട്. എന്നാൽ വ്യാജ നിർമ്മിതികളെ തടയാൻ നിയമങ്ങളുണ്ട്, അതിനെ വെല്ലുവിളിക്കരുത്. മാധ്യമസ്വാതന്ത്ര്യത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാകില്ല എന്നാൽ വ്യാജവാർത്തയ്ക്ക് അതിന്റേതായ നിയന്ത്രണം ഉണ്ട് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News