ഇ ഡിയെ കേന്ദ്രം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നു; മന്ത്രി കെ എന്‍ ബാലഗോപാല്‍

നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി കടങ്ങള്‍ക്ക് തിരിച്ചടവ് കൃത്യമായി നടക്കുന്നുണ്ടെന്നും കിഫ്ബി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടമായി കണക്കാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

എന്നാല്‍ കേന്ദ്രത്തിന്റെ ഈ ആവശ്യം അംഗീകരിക്കാന്‍ ആകില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കേരളത്തിലെ 18 എംപിമാര്‍ പാര്‍ലമെന്റില്‍ കിഫ്ബി പ്രശ്‌നം ഉന്നയിക്കണമായിരുന്നുവെന്നും യുഡിഎഫിനാണ് പാര്‍ലമെന്റ് അംഗങ്ങള്‍ കൂടുതലെന്നും ധനമന്ത്രി പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു .

ഇഡിയെ കേന്ദ്രം രാഷ്ട്രീയപരമായി ഉപയോഗിക്കുന്നു. മസാല ബോണ്ടിന്റെ കാര്യത്തിലും ഇഡി ഇടപെട്ടത് അതിനാലാണ്. ഇഡിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ ഒരു നയവും, സംസ്ഥാനത്ത് മറ്റൊരു നയവുമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News