ബംഗലൂരു മത്സരം വീണ്ടും കളിക്കണം എന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്സ്. ബംഗളൂരുവിനെതിരായ മത്സരത്തിലെ റഫറിയുടെ വിവാദ തീരുമാനത്തിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഐഎഫ്എഫിന് പരാതി നല്‍കിയത്. റഫറിയുടെ പിഴവാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അതുകൊണ്ട് ആ വിഷയത്തില്‍ അന്വേഷണം നടത്തി പെട്ടെന്ന് നടപടിയെടുക്കണമെന്നുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പരാതിയിലെ ആവശ്യം. ബംഗലൂരു എഫ് സിയും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിനു മുമ്പ് ഈ പരാതിയില്‍ തീരുമാനം എടുക്കുമെന്ന് എഐഎഫ്എഫ് കേരള ബ്ലാസ്റ്റേഴ്‌സിനെ അറിയിച്ചിട്ടുണ്ട്.
റഫറിയുടെ തെറ്റ് അംഗീകരിച്ചു കൊണ്ട് മത്സരത്തിന്റെ റി-പ്ലേ നടത്തണം എന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. ഇതുകൂടാതെ പിഴവ് വരുത്തിയ റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും കേരള ബ്ലാസ്റ്റേഴ്‌സ് പരാതിയില്‍ ആവശ്യപ്പെടുന്നു.
ആദ്യ പ്ലേ ഓഫില്‍ വിവാദ ഫ്രീ കിക്കില്‍ ബംഗലൂരു ഗോള്‍ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ചുകൊണ്ട് കളം വിട്ടിരുന്നു. തുടര്‍ന്ന് ബംഗലൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ബംഗലൂരു എഫ്‌സി ചൊവ്വാഴ്ച സെമി കളിക്കാന്‍ ഇരിക്കെയാണ് ഈ പരാതി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here