മാധ്യമ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് മാധ്യമ ധാര്‍മികത: ഗോവിന്ദന്‍ മാസ്റ്റര്‍

മാധ്യമ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് മാധ്യമ ധാര്‍മികതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഏഷ്യാനെറ്റ്  ഓഫീസിലെ പൊലീസ് പരിശോധന നിയമപരമായ നടപടി ക്രമം ആണ്. മാധ്യമവേട്ട നടത്തുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ഇരിങ്ങാലക്കുടയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫീസിലെ പൊലീസ് പരിശോധനയെ മാധ്യമവേട്ട എന്ന നിലയില്‍ ചിത്രീകരിക്കുന്നത് ശരിയല്ല. നിയമപരമായ നടപടിക്രമം മാത്രമാണ് പരിശോധന. മാധ്യമ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ് മാധ്യമ ധാര്‍മികതയെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ അതിദരിദ്രരെ ദത്തെടുക്കുകയാണ്. എന്നാല്‍ കേന്ദ്രം ദത്തെടുക്കുന്നത് അദാനി-അംബാനിമാരെയാണ്. അതി ദരിദ്രരില്ലാത്ത സംസ്ഥാനം ഉണ്ടാക്കാന്‍ ബിജെപിക്ക് പറ്റുമോയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചോദിച്ചു.

മലയാളം സര്‍വ്വകലാശാലാ വിസി നിയമനത്തില്‍ ഹൈക്കോടതി വിധിയെ മാനിക്കാത്ത സമീപനമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം നടത്താനുള്ള ഗവര്‍ണറുടെ ശ്രമം ചെറുക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration