അഞ്ചാം ദിനത്തിലും പുകഞ്ഞ്  കൊച്ചി

പുകഞ്ഞ് ,പുകഞ്ഞ് കൊച്ചി നഗരം അഞ്ചാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാൻ്റിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ അഞ്ചാം ദിനത്തിലും  ഊർജിതം. മൂടൽ മഞ്ഞിന് സമാനമായ പുകപടലങ്ങളുടെ വലയ കാഴ്ചയും കണ്ടാണ് ഇന്നും  കൊച്ചി ഉണർന്നത്. ബ്രഹ്മപുരത്തെ മാലിന്യ പ്ലാൻ്റിലെ തീ നിയന്ത്രണ വിധേയമാണ്. എന്നാൽ പുർണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നു വരുന്നു. പുക ഉയരുന്ന ഭാഗങ്ങളിലെ മാലിന്യക്കൂമ്പാരം ജെസിബി ഉപയോഗിച്ച് മുകളിലേക്ക് വകഞ്ഞു മാറ്റി. ശേഷം മാലിന്യത്തിന് മുകളിലേക്ക് വെള്ളം പമ്പ് ചെയ്താണ് അഗ്നിശമന സേന പുകയും ശമിപ്പിക്കുന്നത്. കാറ്റിൻ്റെ ദിശ അനുസരിച്ച് പുക പലയിടങ്ങളിലേക്ക് വ്യാപിക്കുന്നതാണ് പ്രധാന വെല്ലുവിളി. അതിനാൽ  കൂടുതൽ സെക്ടറുകളാക്കി തിരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

അതേസമയം, മാലിന്യ സംസ്കരണത്തിന് അടുത്ത ദിവസം മുതൽ താത്കാലിക സംവിധാനം നിലവിൽ വരും. ഒരാഴ്ചത്തേക്ക് മറ്റൊരിടത്ത്‌  മാലിന്യം നിക്ഷേപിക്കാനുളള ക്രമീകരണങ്ങളുടെ അന്തിമഘട്ടത്തിലാണ് ജില്ലാ ഭരണകൂടം. മണിക്കൂറുകൾ ഇടവിട്ട് വിവിധ വകുപ്പുകളും കൊച്ചി  നഗരസഭയും എല്ലാം സ്ഥിതിഗതികൾ  വിലയിരുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News