ജനുവരിയില്‍ 29 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് മെറ്റ

ഈ വര്‍ഷം ജനുവരിയില്‍ 29 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. മെറ്റയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2021ലെ പുതിയ ഐടി നിയമത്തിലെ 4(1)(d)  പ്രകാരമാണ് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചത് എന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് 36.7 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകളാണ് നിരോധിച്ചത്. നവംബറില്‍ 37 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചു. നിലവില്‍ 1607 പരാതികള്‍ വിവിധ വാട്‌സ്ആപ്പ് നമ്പറുകള്‍ക്കെതിരെ ലഭിച്ചു എന്നും 166 പരാതികളില്‍ നടപടി എടുത്തു എന്നും വാട്‌സ്ആപ്പ് അധികൃതര്‍ അറിയിച്ചു.

നെഗറ്റീവ് ഫീഡ് ബാക്കുകള്‍ ലഭിച്ച അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നും മെറ്റ അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പുതുക്കിയ ഐടി നിയമങ്ങള്‍ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാന ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News