എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 13 കാരന് ദാരുണാന്ത്യം

എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 13 വയസുകാരന്‍ മരിച്ചു. ബംഗലൂരുവിലെ ഗുല്‍ബര്‍ഗ കോളനിയിലാണ് സംഭവം. 13കാരനായ മഹേഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഞായറാഴ്ചയാണ് സംഭവം. 5 കിലോ ഭാരമുള്ള എല്‍പിജി സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.

സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മഹേഷ്. മഹേഷ്, അയല്‍വാസിയുടെ വീട്ടില്‍ സിലിണ്ടറില്‍ ഗ്യാസ് നിറയ്ക്കുന്നത് നോക്കിനില്‍ക്കുന്നതിനിടെയായിരുന്നു അപകടം. മഹേഷിന്റെ അടുത്തവീട്ടിലാണ് അനധികൃത പാചകവാതക സിലിണ്ടര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

മറ്റൊരു ഗാര്‍ഹിക പാചക വാതക സിലിണ്ടറില്‍ നിന്ന് അഞ്ച് കിലോ ഭാരമുള്ള സിലിണ്ടറിലേക്ക് ഗ്യാസ് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. വലിയ ശബ്ദത്തോടെ ചെറിയ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റീഫില്‍ ചെയ്യുന്ന സ്ഥലത്തിന് സമീപം നിന്ന കുട്ടിയുടെ തലയില്‍ സിലിണ്ടര്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന് ഉത്തരവാദികളായവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. അനധികൃത റീഫില്ലിങ് നടന്ന വീട്ടില്‍ പൊലീസ് പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News