കൂടത്തായി കേസ്; ഒന്നാം സാക്ഷിയെ വിസ്തരിക്കുന്നത് നാളേക്ക് മാറ്റി

കൂടത്തായി പൊന്നാമറ്റം റോയ് തോമസ് വധക്കേസില്‍ ഒന്നാം സാക്ഷിയെ വിസ്തരിക്കുന്നത് നാളേക്ക് മാറ്റി.  റോയ് തോമസിന്റെ സഹോദരി രഞ്ജു തോമസാണ് ഒന്നാം സാക്ഷി. ഒന്നാം പ്രതി ജോളിയുമായി തനിച്ച് സംസാരിക്കണമെന്ന അഭിഭാഷകന്‍ ആളൂരിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ഇന്ന് വൈകിട്ട് അഞ്ച് മണിവരെ സംസാരിക്കാനാണ് കോടതി അനുമതി നല്‍കിയത്. റോയ് തോമസിനെ ഭാര്യ  ജോളി കൊലപ്പെടുത്തി എന്നാണ് കേസ്.  2011 ലാണ് റോയ് തോമസ് കൊല്ലപ്പെടുന്നത്. കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കേസാണ് ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയ് തോമസിന്റേത്.

റോയ് തോമസിന്റെ കൊലപാതകം സയനൈഡ് ഉള്ളില്‍ ചെന്നാണ് എന്നതിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ തെളിവായി പൊലീസിന്റെ പക്കലുണ്ട്. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ജോളി ജോസഫ് ആറുപേരെ കൊലപ്പെടുത്തി എന്നാണ് കേസ്. ഇതില്‍ 2011 ലാണ് ജോളിയുടെ ആദ്യ ഭര്‍ത്താവായ റോയ് തോമസ് കൊല്ലപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News