ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ക്കെതിരെ മുസ്ലീംലീഗ്

വ്യാജവാര്‍ത്തയില്‍ ആരോപണ വിധേയനായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ മുസ്ലീംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റി. നൗഫല്‍ ബിന്‍ യൂസഫിന്റെ ആക്ടിവിസവും ആക്രോശവും നേരിട്ടറിഞ്ഞതാണെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി പ്രസ്താവനയില്‍ പറഞ്ഞു.

മാധ്യമ രംഗത്തെ അനഭിലഷണീയ പ്രവണതകളെ ന്യായീകരിക്കുന്നയാളാണ് നൗഫല്‍. പി കെ കുഞ്ഞാലിക്കുട്ടിയെ അധിക്ഷേപിച്ചയാളാണ് നൗഫലെന്നും ലീഗ് ജില്ലാ കമ്മറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

ആരോപണത്തിന് അടിസ്ഥാനമായ വാര്‍ത്തയുണ്ടാക്കാനായി സ്വീകരിച്ച രീതിയും മാര്‍ഗ്ഗവും ഒട്ടും ന്യായീകരിക്കപ്പെടാവുന്നതല്ല. എന്നാല്‍ അതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെയും സ്ഥാപനത്തെയും വേട്ടയാടുന്നത് ശരിയല്ലെന്നും  ലീഗ് ജില്ലാ പ്രസിഡന്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News