ഇന്ത്യൻ ടീമിൽ ഉമേഷ് യാദവ് എപ്പോഴും അവഗണിക്കപ്പെട്ടുവെന്ന് ദിനേഷ് കാർത്തിക്

ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച മുൻ താരം ദിനേഷ് കാർത്തിക് ,ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ് ടീമിൽ നേരിട്ടിരുന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറയുന്നു. ദി റൈസ് ഓഫ് ന്യൂ ഇന്ത്യ എന്ന പരിപാടിയിൽ ക്രിക് ബസ്സിന്‌ നൽകിയ അഭിമുഖത്തിലാണ് ,ഉമേഷ് യാദവിന്റെ ഇന്ത്യൻ ക്രിക്കറ്റിലേക്കും ,ഇന്ത്യൻ ടീമിലേക്കുമുള്ള യാത്രയെക്കുറിച്ച് അദ്ദേഹം വാചാലനായത് . ഒരു സാധാരണ കൽക്കരി ഖനിത്തൊഴിലാളിയുടെ മകനായ ഉമേഷ് ആദ്യം  പോലീസ് ആകാനായിരുന്നു  തീരുമാനിച്ചത് .എന്നാൽ അതിൽ നിന്ന് പിന്മാറിയ അദ്ദേഹം ഫാസ്റ്റ് ബൗളിംഗിലേക്ക് തിരിയുകയായിരുന്നു .2008 ൽ  വിദർഭയ്ക്കു വേണ്ടി കളിച്ചു തുടങ്ങിയ ഉമേഷ് രണ്ടു വർഷം കൊണ്ട് ഇന്ത്യൻ ടീമിൽ ഇടം നേടി .എന്നാൽ നല്ല പ്രകടനം കാഴ്ച്ച വച്ചിട്ടും ഉമേഷ് യാദവിന്‌ ടീമിൽ പിടിച്ചു നില്ക്കാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് ദിനേശ് കാർത്തിക് പറയുന്നു.

ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ നിരവധി വിക്കറ്റുകൾ വീഴ്ത്തിയിട്ടും ഉമേഷിന് മുന്നോട്ട് പോകാൻ  അത് പര്യാപ്തമല്ലായിരുന്നുവെന്നും അതിനാൽ ഇന്ത്യൻ ക്രിക്കറ്റിൽ “ഉമേഷ് യാദവ് എപ്പോഴും അവഗണിക്കപ്പെട്ടു” എന്നും അദ്ദേഹം വ്യക്തമാക്കി . 2022 ലെ ഐപിഎൽ മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയതാണ് ഉമേഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടമായത് എന്നും അദ്ദേഹം ഓർത്തെടുക്കുന്നു.

“അവൻ എപ്പോഴും അവഗണിക്കപ്പെട്ടു, അത് അവനെ ശരിക്കും വേദനിപ്പിച്ചിരിക്കണം, കാരണം അവൻ കളിച്ചപ്പോഴെല്ലാം രണ്ടോ മൂന്നോ വിക്കറ്റ് വീഴ്ത്തുകയും  മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. പക്ഷേ ഒരിക്കലും ഇവിടെ പിടിച്ചുനിൽക്കാൻ അത് പര്യാപ്തമായിരുന്നില്ല. അവൻ പുറത്താക്കപ്പെട്ടുവെന്ന് നിങ്ങൾക്കറിയാം . ലേലത്തിൽ വിൽക്കപ്പെടാതെ പോയതാണ് അവനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരമായ സമയം എന്ന് ഞാൻ കരുതുന്നു. അത് അവനെ വല്ലാതെ വേദനിപ്പിച്ചിരിക്കണം,” അദ്ദേഹം പറഞ്ഞു.

എന്നാൽ പിന്നീട് ഐപിഎൽ 2022 ൽ  കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ച ഉമേഷ് യാദവ് 12 മാച്ചുകളിലായി 16 വിക്കറ്റുകൾ നേടുകയും ട്വന്റി ട്വന്റി മത്സരങ്ങളിലേക്ക് മടങ്ങിയെത്തുകയും ചെയ്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News