ബ്രഹ്മപുരത്ത് ഗുരുതരമായ സാഹചര്യം ഇല്ല: മന്ത്രി എം ബി രാജേഷ്

ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. വർഷങ്ങളായുള്ള മാലിന്യങ്ങളാണ് ബ്രഹ്മപുരത്ത് കൂടിക്കിടക്കുന്നത്,  യുദ്ധകാല അടിസ്ഥാനത്തിൽ സർക്കാരും നഗരസഭയും ജില്ലാ ഭരണകൂടവും നടപടി എടുത്തത്  ഈ വിഷയത്തിൽ പരിഭ്രാന്തി വേണ്ടെന്നും മന്ത്രി പറഞ്ഞു.  തീ നിയന്ത്രണ വിധേയമാണ്, ഇന്നത്തോടെ പൂർണമായും തീ അണയ്ക്കാനാകുമെന്നും 32 ഫയർ യൂണിറ്റുകൾ ഇതിനായി രംഗത്ത് ഉണ്ടെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ചോദ്യങ്ങൾക്ക് മറുപടി നല്കുകയായിരുന്നു മന്ത്രി. ബ്രഹ്മപുരത്ത് മനപ്പൂർവ്വം ഉണ്ടാക്കിയ തീപിടിത്തമാണിതെന്നും  സർക്കാർ പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടി എടുത്തില്ലെന്നുമായിരുന്നു പ്രതിപക്ഷം സഭയിൽ ഉന്നയിച്ചത്. ബ്രഹ്മപുരത്തെ വിഷയം ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും വി ഡി സതീശൻ സഭയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, കൊച്ചിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ നിലവിൽ ഇല്ല, ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം നടക്കുകയാണെന്നും പ്രദേശത്തെ ഉയർന്ന ചൂടാണ് തീയ്ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.

24 മണിക്കൂറും ബയോ മൈനിങ് നടത്തും ഇത് ജൂൺ മുപ്പത്തിനകം പൂർത്തിയാക്കണം, ഇക്കാര്യത്തിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും മാലിന്യ സംസ്കരണം അടിയന്തിര പ്രാധാന്യം നൽകേണ്ട വിഷയമാണെന്നും മന്ത്രി എം ബി രാജേഷ് സഭയിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News