2000 രൂപ  നോട്ടുകളുടെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്

നോട്ടുനിരോധനത്തിന്റെ ഓര്‍മ്മചിത്രമായ 2000 രൂപ  നോട്ടുകളുടെ അച്ചടി നിര്‍ത്തി റിസര്‍വ് ബാങ്ക്. വിവരാവകാശ രേഖയ്ക്ക് നല്‍കിയ മറുപടിയിലാണ് 2018-19 വര്‍ഷം തന്നെ 2000ത്തിന്റെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകള്‍ രാജ്യത്ത് ഇതുവരെ അച്ചടിച്ചിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.

അതേസമയം 100, 200, 500, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും റിസർവ് ബാങ്കിൽ നിന്നും ലഭിച്ച രേഖകളിൽ സൂചിപ്പിക്കുന്നു. 2021- 22 കാലയളവിൽ ആയിരം നൂറു രൂപ നോട്ട് അച്ചടിക്കാൻ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്. യഥാക്രമം 1000 – 200 രൂപ നോട്ടുകൾ അച്ചടിക്കാൻ 2370 രൂപയും 1000 , 500 രൂപ നോട്ടുകൾ അച്ചടിക്കാൻ 2290 രൂപയും, 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ 3530 രൂപയും വേണ്ടിവന്നുവെന്നും റിസർവ്ബാങ്ക് നൽകിയ മറുപടിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News