അജ്ഞാത കോളുകളെ നിശ്ചലമാക്കാന്‍ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

വാട്‌സ്ആപ്പില്‍ നിരവധി സ്പാംകോളുകള്‍ ഉപയോക്താളെ തേടി വരാറുണ്ട്. അജ്ഞാത കോളുകളില്‍ പലതും പിന്നീട് വലിയ ബുദ്ധിമുട്ടിനും വഴിവെക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന കോളുകളെ തടയിടാന്‍ പുതിയ നീക്കത്തിനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചര്‍ വഴി അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ നിശബ്ദമാക്കാന്‍ ആപ്പ് ഉപയോക്താക്കളെ അനുവദിക്കും എന്നാണ് റിപ്പോര്‍ട്ട്. ഒരു അന്താരാഷ്ട്ര മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പ്രകാരം സേവ് ചെയ്യാത്ത കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള ഏത് കോളും നിശബ്ദമാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. ആന്‍ഡ്രോയിഡ് വാട്‌സ്ആപ്പിനായി ഈ ഫീച്ചര്‍ നിലവില്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ പരീക്ഷണത്തിനായി ഇത് പുറത്തിറക്കുമെന്നും മെറ്റ അറിയിച്ചു.

ആപ്പ് റിലീസ് ചെയ്തുകഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് സ്പാം കോളുകള്‍ നിശബ്ദമാക്കാനുള്ള ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഇതോടെ അജ്ഞാത നമ്പറുകളില്‍ നിന്നുള്ള എല്ലാ കോളുകളും നിശബ്ദമാകും. എന്നിരുന്നാലും, നോട്ടിഫിക്കേഷന്‍ ബാറില്‍ ഈ കോളുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും അറിയിപ്പ് ലഭിക്കും.

ഇതോടൊപ്പം മറ്റൊരു സവിശേഷമായ ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. ഉപയോക്താക്കളെ അവരുടെ വാട്‌സ്ആപ്പ് സ്‌ക്രീന്‍ വിഭജിക്കാന്‍ അനുവദിക്കുന്ന സവിശേഷതയാണ് പുതുതായി പുറത്തിറക്കുന്നത്. പുതിയ സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഒരേസമയം രണ്ട് വിന്‍ഡോകള്‍ തുറക്കാന്‍ കഴിയും, അതായത് ചാറ്റ് ലിസ്റ്റ്, ചാറ്റ് വിന്‍ഡോ എന്നീ ടാബുകള്‍ ഒരുമിച്ച് കാണാന്‍ കഴിയും. ഇത് ഉപയോക്താക്കള്‍ക്ക് ഒരേ സമയം വാട്‌സ്ആപ്പിന്റെ രണ്ട് വ്യത്യസ്ത വിഭാഗങ്ങള്‍ ഒരുമിച്ച് കാണാനും ഉപയോഗിക്കാനും അനുവദിക്കുന്നു എന്ന പ്രത്യേകതയും നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News