സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ. ഐഡി കാര്‍ഡ് ധരിച്ചില്ലെങ്കില്‍ 2000 രൂപ പിഴയും എസ്എഫ്‌ഐ പരിപാടികളില്‍ പങ്കെടുത്താല്‍ സസ്‌പെന്‍ഷനുമാണ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്വീകരിക്കുന്നത്.

കോളേജ് മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ കാരണം കഴിഞ്ഞ വര്‍ഷം രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചതായും എസ്എഫ്‌ഐ എറണാകുളം ഏരിയാ കമ്മിറ്റി ആരോപിക്കുന്നു. അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോളേജിന് പുറത്ത് വര്‍ഗീയ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചതിന് മാസങ്ങള്‍ക്ക് ശേഷം 35 ഓളം വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News