വാളയാറില്‍ വന്‍ എംഡിഎംഎ വേട്ട

ബംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി. വാളയാര്‍ വഴി തൃശൂരിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി വസ്തുവാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ചാവക്കാട് സ്വദേശികളായ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് പിടിയിലായത്.

ഇവരുടെ പക്കല്‍ നിന്നും 130 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ലഹരി വില്‍ക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഉമറെന്ന് എക്‌സൈസ് അറിയിച്ചു. ഇതിന്പുറമെ, റിസോര്‍ട്ടുകളിലും ഇവര്‍ എംഡിഎംഎ കൈമാറാറുണ്ട്. പിടിയിലായ രണ്ടു പേര്‍ക്കുമെതിരെ മറ്റ് ക്രിമിനല്‍ കേസുകളും നിലവിലുള്ളതായി എക്‌സൈസ് സംഘം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News