ബ്ലൂ ബ്യൂട്ടി, നീല സാരിയില്‍ മനം കവര്‍ന്ന് തമന്ന

ആരാധകര്‍ ഏറെയുള്ള തെന്നിന്ത്യന്‍ താരമാണ് തമന്ന. ഫാഷന്‍ ലോകത്ത് താരത്തിന്റെ പുത്തന്‍ ലുക്കും ചിത്രങ്ങളും വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍, ഗോള്‍ഡന്‍ വര്‍ക്കുകള്‍ നിറഞ്ഞ നീല സാരിയില്‍ അതിമനോഹരിയായി എത്തിയിരിക്കുകയാണ് തമന്ന ഭാട്ടിയ.

നീല നിറത്തിലുള്ള സാരിയില്‍ നിറയെ ഗോള്‍ഡന്‍ എംബ്രോയ്ഡറി വര്‍ക്കുകളുണ്ട്. എംബ്രോയ്ഡറി വര്‍ക്കുള്ള ബ്ലൗസുമാണ് താരം സാരിയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വലിയ ഗോള്‍ഡന്‍ നെക്ലെയ്സും വളകളും ആക്സസറീസായി അണിഞ്ഞിട്ടുമുണ്ട്.

ഈ പുത്തന്‍ ചിത്രങ്ങള്‍ തമന്നയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘ബ്ലൂമിങ്’ എന്ന കുറിപ്പോടെയാണ് തമന്ന ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News