സുനില്‍ ഛേത്രിയുടെ വിവാദ ഗോളിനെ തുടര്‍ന്ന് ഐഎസ്എല്ലില്‍ നിന്നും പുറത്തായതിനെതിരെ പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്. ബംഗളൂരു എഫ്സിക്കെതിരായ ഐഎസ്എല്‍ പ്ലേഓഫ് മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പരാതി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ ശക്തമായ നടപടി വേണമെന്നും കേരള ബ്ലാസ്റ്റേഴ് പരാതിയില്‍ ആവശ്യപ്പെടുന്നു.
സുനില്‍ ഛേത്രി നേടിയ ഗോള്‍ അനുവദിച്ച റഫറിയെ വിലക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. മത്സരം ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധത്തില്‍ അവസാനിക്കാന്‍ കാരണം റഫറിയുടെ പിഴവാണ്. പരാതിയില്‍ എത്രയും വേഗം അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ബ്ലാസ്റ്റേഴ്സ് പരാതിയില്‍ ആവശ്യപ്പെട്ടു. ബ്ലാസ്റ്റേഴ്സിന്റെ പരാതി ചര്‍ച്ച ചെയ്യാന്‍ എഐഎഫ്എഫ് അടിയന്തര യോഗം വിളിച്ചതായിട്ടുമാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്രിസ്റ്റല്‍ ജോണ്‍ ഫ്രീ കിക്കിനു മുമ്പ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയോട് പന്തിനടുത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇക്കാരണത്താല്‍ തന്നെ ഫ്രീ കിക്ക് അനുവദിക്കാന്‍ സാധിക്കില്ല. റഫറി കളിക്കാരനോട് മാറിനില്‍ക്കാന്‍ നിര്‍ദേശിക്കുന്നതിന്റെ അര്‍ഥം പ്രതിരോധ മതില്‍ തീര്‍ക്കാന്‍ ആവശ്യപ്പെടുന്നു എന്നാണ്. അതിനാല്‍ തന്നെ കളിക്കാരന്‍ ഫ്രീകിക്ക് എടുക്കാന്‍ റഫറിയുടെ വിസിലിനായി കാത്തിരിക്കണം. ഇതുകൊണ്ട് തന്നെ ഗോള്‍ അനുവദിച്ച റഫറിയുടെ തീരുമാനം യുക്തിക്ക് നിരക്കാത്തതാണെന്നും പരാതിയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here