സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിച്ചു. ജില്ലാ അതിര്‍ത്തിയായ കറുകുറ്റി പൊങ്ങത്ത്, ജാഥാ ക്യാപ്റ്റന്‍ എംവി ഗോവിന്ദന്‍ മാസ്റ്ററെ ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ സ്വീകരിച്ചു. അങ്കമാലിയായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം.
തൃശ്ശൂര്‍-എറണാകുളം ജില്ലാ അതിര്‍ത്തിയായ പൊങ്ങത്ത് വാദ്യമേളങ്ങളോടെയായിരുന്നു എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയെ വരവേറ്റത്. ചെങ്കൊടിയേന്തിയ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥ ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ അങ്കമാലിയിലെത്തി. വന്‍ ജനാവലിയാണ് അങ്കമാലിയില്‍ ജാഥയെ എതിരേറ്റത്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍, ജാഥാ ക്യാപ്റ്റനെ വേദിയിലേക്കാനയിച്ചത്. സാമ്പത്തിക ഉപരോധം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിക്കൊണ്ട് കേരള മുന്നേറ്റത്തെ തടയുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അങ്കമാലിയിലെ സ്വീകരണത്തിന് ശേഷം ആലുവയിലായിരുന്നു സ്വീകരണ പരിപാടി. തുടര്‍ന്ന്, പറവൂരിലെ സ്വീകരണത്തോടെ എറണാകുളം ജില്ലയിലെ ആദ്യദിന പര്യടനം സമാപിക്കും. നാളെയും മറ്റന്നാളും ജാഥ എറണാകുളം ജില്ലയിലെ പര്യടനം തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here