പാക്കിസ്ഥാനില്‍ ചാവേറാക്രമണം, ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പൊലീസ് ട്രക്കിനു നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്റെ തലസ്ഥാനത്തു നിന്ന് 100 കിലോമീറ്ററോളം മാറി ദാദറിനടുത്ത് വച്ചാണ് ആക്രമണമുണ്ടായത്. അക്രമി മോട്ടോര്‍ ബൈക്കിലെത്തി ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിസരത്തുണ്ടായിരുന്ന നാട്ടുകാരടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇരുപത്തിനാലു മണിക്കൂറിനിടെ ബലൂചിസ്ഥാനില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്നിരുന്ന കാര്‍ഷിക മേളയ്ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കാനായി പോയ പൊലീസ് സംഘം തിരിച്ചു വരുന്ന വഴിക്കാണ് ആക്രമണമുണ്ടായത്.

ബലൂചിസ്ഥാന്‍ ഗവണ്‍മെന്റ്ആക്രമണത്തെ അപലപിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സമാധാനത്തിനെതിരെയുള്ള ഇത്തരം എല്ലാ ഗൂഢാലോചനകളെയും ആക്രമണങ്ങളെയും ജനങ്ങളുടെ സഹായത്തോടെ ചെറുക്കുമെന്ന് ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി പ്രതികരിച്ചു .നിലവില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടനകളും മുന്നോട്ട് വന്നിട്ടില്ല. പ്രവിശ്യയില്‍ ഇപ്പോഴും സജീവമായ ബലൂചിസ്ഥാന്‍ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. ഞായറാഴ്ച ബലൂചിസ്ഥാനിലെ തന്നെ തുറമുഖ നഗരമായ ഗ്വാദറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെ ബോംബാക്രമണം നടന്നിരുന്നു. ആക്രമണത്തില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദി സെപ്പറേഷനിസ്‌റ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രന്റ് എന്ന നിരോധിത തീവ്രവാദ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

പുതിയ ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല, എന്നാല്‍ ബലൂചിസ്ഥാന്‍ മേഖലയിലെ വിഘടനവാദികള്‍ പതിറ്റാണ്ടുകളായി സര്‍ക്കാരിനെതിരെ പോരാടുകയാണ്. മുമ്പ് സമാനമായ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം പാക്കിസ്ഥാന്‍ താലിബാനും ഏറ്റെടുത്തിരുന്നു.ബലൂചിസ്ഥാനിലെ സമ്പന്നമായ ഗ്യാസും ധാതുസമ്പത്തും ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരുവിഭാഗം സര്‍ക്കാരിനെതിരെ പോരാടുകയാണ്. ഇതിനിടെയാണ് തുടര്‍ച്ചയായി നടക്കുന്ന ഈ ചാവേറാക്രമണങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News