വീണ്ടും ബൈക്കില്‍ ഉലകം ചുറ്റാന്‍ അജിത്ത്

ആരാധകരുടെ സൂപ്പര്‍ ഹീറോ അജിത്ത് സിനിമയിലെ പോലെ റൈഡിംഗിലും അതീവ താല്‍പര്യമുള്ള വ്യക്തിയാണ്. ‘തുനിവ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ താരം ബൈക്കില്‍ ലഡാക്കിലേക്ക് യാത്ര പോയത് വലിയ വാര്‍ത്തയായിരുന്നു. നടി മഞ്ജു വാര്യരും അന്ന് അജിത്തിനൊപ്പം യാത്രയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍, വീണ്ടും അജിത്ത് ബൈക്കില്‍ ഒരു വേള്‍ഡ് ടൂറിന് ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ലൈക്ക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന പുതിയ ചിത്രം പൂര്‍ത്തിയായതിന് ശേഷമായിരിക്കും വേള്‍ഡ് മോട്ടോര്‍ സൈക്കിളിംഗ് ടൂര്‍ നടത്തുക. ‘റൈഡ് ഫോര്‍ മ്യൂച്ചല്‍ റെസ്പെക്റ്റ്’ എന്ന പേരിലാണ് മോട്ടോര്‍ സൈക്കിളില്‍ വേള്‍ഡ് ടൂര്‍ നടത്തുകയെന്നാണ് റിപ്പോര്‍ട്ട്. പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിനെത്തിയ ‘തുനിവ്’ എന്ന ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News