ത്രിപുരയില്‍ മുഖ്യമന്ത്രിയായി മണിക് സാഹ തുടരാന്‍ തീരുമാനിച്ച് ബിജെപി നിയമസഭാ കക്ഷി യോഗം. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രതിമ ഭൗമികിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് ആര് മുഖ്യന്ത്രിയാവും എന്ന അനിശ്ചിതത്വം ആരംഭിച്ചത്. നിലവിലെ മുഖ്യമന്ത്രിയായ സാഹക്ക് തന്റെ മണ്ഡലത്തില്‍ ഭൂരിപക്ഷം കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മാറ്റണം എന്ന ആവശ്യം പ്രതിമ അനുകൂലികള്‍ ഉയര്‍ത്തിയത്.
തെരഞ്ഞെടുപ്പില്‍ വനിതകളുടെ പിന്തുണ കൂടുതല്‍ കിട്ടിയെന്ന കാര്യവും പ്രതിമ ഭൗമിക്കിനെ അനുകൂലിച്ചവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച മണിക് സാഹക്ക് ഒപ്പമായിരുന്നു ദേശീയ നേതൃത്വം. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ മണിക്ക് സാഹയെ 2022ലാണ് ബിജെപി മുഖ്യമന്ത്രിയാക്കിയത്. ബിപ്ലവ് കുമാര്‍ ദേബിന് പകരം മുഖ്യമന്ത്രിയായ സാഹ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ഒരു കൊല്ലം മാത്രമാണ് പദവിയിലിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here