സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കാന്‍ പുതിയ പദ്ധതി

സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ കൂടുതല്‍ പേരും നേരിടുന്ന പ്രതിസന്ധിയാണ് മിനിമം ബാലന്‍സ് നിലനിര്‍ത്തുക എന്നത്. ചില ബാങ്കുകളില്‍ നിക്ഷേപം ആരംഭിക്കാന്‍ 2,500 രൂപയുടെ നിക്ഷേപവും മിനിമം ഒരു മാസം ശരാശരി ബാലന്‍സായി 2,500 രൂപ വരെ നിലനിര്‍ത്തുകയും വേണം. നഗരങ്ങളിലാണെങ്കില്‍ ഇത് 10,000 രൂപവരെയാകും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയാതെ പ്രതിസന്ധിയില്‍പ്പെടുന്നവരും നിരവധിയാണ്.

എന്നാല്‍, ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനായി റിസര്‍വ് ബാങ്ക് നിര്‍ദ്ദേശപ്രകാരം പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അക്കൗണ്ട് തുടങ്ങുന്നതിന് നിക്ഷേപവും മിനിമം ബാലന്‍സും ആവശ്യമില്ലാത്ത പുതിയ അക്കൗണ്ടാണ് തുടങ്ങാന്‍ കഴിയുക. ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ട് ലഭിക്കാനായി ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാന്‍ കഴിയും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതാണ് ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റുകള്‍. എന്നാല്‍, ആര്‍ക്കു വേണമെങ്കിലും ഈ അക്കൗണ്ട് തുടങ്ങാന്‍ കഴിയുന്നതാണ്. ഒരു അക്കൗണ്ട് ഉടമയ്ക്ക് ഒരേ ബാങ്കില്‍ ഒരു സാധാരണ സേവിംഗ്സ് അക്കൗണ്ടും ഒരു ബിഎസ്ബിഡിഎ അക്കൗണ്ടും ഉണ്ടാവാന്‍ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News