മലയാളത്തിന്റെ മണികിലുക്കം ഓര്‍മ്മയായി, ഏഴു വര്‍ഷം

ഒരു മണ്ണിന്റെ ജീവ നാഡി പോലെ ഒഴുകിയ പുഴ…ആ പുഴയുടെ കുളിരും നോവും ഏറ്റുവാങ്ങി, ജീവിച്ചുല്ലസിച്ച ഗ്രാമത്തിന്റെ പെരുമ ലോകത്തിന്റെ അറ്റത്തോളം എത്തിച്ച പാട്ടുകാരന്‍. വിധിയുടെ ചുടു കനല്‍ വീണ ജീവിത യാത്രയില്‍ നെഞ്ചോട് അടുക്കി വച്ച സ്‌നേഹത്തിന്റെ, നേരിന്റെ മനോഹര ശീലുകളെ തന്റെ കുഞ്ഞു ശബ്ദത്തിലൂടെ ലോക ഹൃദയങ്ങളിലേക്ക് അയാള്‍ പാടി പകര്‍ന്നപ്പോള്‍… ആ കുറുമ്പന്‍ ചെങ്ങാതിക്കൊപ്പം ഏവരും തലമുറ ഭേദമില്ലാതെ കൂടെ പാടി… പാടി കൂട്ട് കൂടി… അത് മാറ്റാരുമല്ല…മലയാള മനസ്സിന്റെ സ്‌നേഹം ഏറ്റു വാങ്ങി പാട്ടിന്റെ മണിക്കിലുക്കം തീര്‍ത്ത പ്രിയപ്പെട്ട കലാകാരന്‍ കലാഭവന്‍ മണി.

മണ്ണിന്റെ പാട്ടുകള്‍ പാടി, കാരുണ്യത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും വിത്തുകള്‍ പാകി ഒരു ദിനം ഒന്നും പറയാതെ തീരാ വേദന തന്ന് മറഞ്ഞു പോയ ഒരു മിന്നാമിനുങ്…ലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് 7 വയസ്.

2016 ലെ മാര്‍ച്ച് മാസം 6-ാം തീയതി വിങ്ങി പൊട്ടിയ നെഞ്ചോടെ മനസില്ലാ മനസോടെ ലോകമെങ്ങും ഉള്ള മലയാളികള്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ട് മനസിനെ ആ വിയോഗം വിശ്വസിപ്പിച്ചു. ഒരു പക്ഷെ മലയാളികളുടെ മനസിനെ ഇത്രത്തോളം പിടിച്ചുലച്ച വിയോഗ വാര്‍ത്ത ഇത് പോലെ വേറൊന്നില്ല.

ചാലക്കുടി ചന്തയുടെ, ചാലക്കുടി പുഴയുടെ, ചാലക്കുടിയുടെ, മലയാളത്തിന്റെ ആകെ ഹൃദയ താളം പോലെ നിറഞ്ഞു നിന്ന മഹാ മനുഷ്യ സ്നേഹിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ സമരണാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News