നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ ജങ്കാര്‍ സര്‍വീസ് തുടങ്ങി

വനംവകുപ്പിന്റെ മലപ്പുറത്തെ പ്രധാന ടൂറിസം ക്രേന്ദമായ കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ സര്‍വീസ് തുടങ്ങി. ചാലിയാര്‍ പുഴയിലൂടെയാണ് ജങ്കാര്‍ സര്‍വീസ്. ലോകത്തിലെ ആദ്യത്തെ മനുഷ്യ നിര്‍മ്മിതമായ തേക്കുംതോട്ടമാണ് കനോലി പ്ലോട്ട്. 1846 ലാണ് ഇവിടുത്തെ തേക്കുകള്‍ നട്ടുപിടിപ്പിച്ചത്. ചരിത്രപ്രസിദ്ധമായ കനോലി പ്ലോട്ട് കാണാന്‍ നിരവധി സഞ്ചാരികളാണ് ജങ്കാറിലൂടെ ചാലിയാര്‍ പുഴ കടന്ന് കനോലിയിലേക്ക് എത്തുന്നത്.

2019ലെ പ്രളയത്തിലാണ് ചാലിയാറിന് കുറുകെ കനോലി കടവില്‍ വനം വകുപ്പ് നിര്‍മിച്ച തൂക്കുപാലം പൂര്‍ണ്ണമായും നശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് കനോലി പ്ലോട്ടിലേക്ക് എത്താന്‍ മറ്റുവഴികളില്ലാതായി. ഇതോടെയാണ് വനം വകുപ്പ് രണ്ട് വര്‍ഷം മുമ്പ് ജങ്കാര്‍ സര്‍വീസ് ആരംഭിച്ചത്. 2022 മെയ് മാസത്തില്‍ മഴയെ തുടര്‍ന്ന് നിര്‍ത്തി വെച്ച ജങ്കാര്‍ സര്‍വീസാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. കനോലി പ്ലോട്ടില്‍ സഞ്ചാരികള്‍ക്ക് 80 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇതില്‍ 50 രൂപ വനം വകുപ്പിനും 30 രൂപ ജങ്കാര്‍ ഉടമക്കുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News