വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈക്ക് അനായാസ ജയം

വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആര്‍സിബി 18.4 ഓവറില്‍ 155 റണ്‍സിന് പുറത്തായി. 4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഓള്‍ റൗണ്ടര്‍ ഹെയ്‌ലി മാത്യൂസ് ആണ് മുംബൈ ബൗളിംഗ് നിരയില്‍ തിളങ്ങിയത്. സൈക ഇഷാഖിനും അമേലിയ കെറിനും 2 വിക്കറ്റ് വീതം ലഭിച്ചു.

28 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് ആണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. നായിക സ്മൃതി മന്ദാന, ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ 23 റണ്‍സ് വീതവും കനിക അഹൂജ 22 റണ്‍സും നേടി. 38 പന്തില്‍ 77 റണ്‍സ് നേടി പുറത്താകാതെ നിന്ന ഓള്‍ റൗണ്ടര്‍ ഹെയ്‌ലി മാത്യൂസാണ് മുംബൈ വിജയം അനായാസമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 14.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. നാറ്റ് സ്‌കീവര്‍ 29 പന്തില്‍ പുറത്താകാതെ 55 റണ്‍സും നേടി. 19 പന്തില്‍ 23 റണ്‍സ് നേടിയ യസ്തിക ഭാട്യയുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News