ഇടുക്കിയിലെ മനോഹരമായ ആനയടിക്കുത്ത് വെള്ളച്ചാട്ടം

എത്ര കണ്ടാലും മതി വരാത്ത മനോഹരമായ കാഴ്ച്ചകള്‍ നിറഞ്ഞ ഇടമാണ് ഇടുക്കി. മൂന്നാറും, മീശപ്പുലി മലയും, നീല കുറുഞ്ഞി പൂക്കുന്ന മലനിരകളുമല്ലാതെ ഒട്ടനവധി കാഴ്ചകളാണ് ഇടുക്കി നമുക്ക് നല്‍കുന്നത്. അങ്ങനെയൊരു അതി മനോഹരമായ കാഴ്ച്ചയാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ആനയടിക്കുത്ത് വെള്ളച്ചാട്ടം. തൊമ്മന്‍കുത്ത് എന്ന പ്രശസ്തമായ ഇക്കോടൂറിസം പോയിന്റിലേക്കു പോകുന്ന വഴിയാണ് ഇത്. വഴിയില്‍ സൈന്‍ ബോര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ അവിടെ എത്തിപ്പെടുക എന്നത് പ്രയാസകരമാണ്. അവിടെയുള്ള പ്രദേശവാസികളോട് വഴി ചോദിച്ചു ചോദിച്ചു വേണം പോകാന്‍.

പേരുവന്നത്തിനു പിന്നില്‍

ആനയടിക്കുത്ത് വെള്ളച്ചാട്ടത്തിന് പേര് വന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. ഒരിക്കല്‍ 2 ആനകള്‍ തമ്മില്‍ അടിപിടികൂടുന്നതിനിടക്ക് ഒരാന കാല്‍വഴുതി അവിടെ ചെരിഞ്ഞു. ആന ചാടിയ സ്ഥലമായതിനാല്‍ പ്രദേശ വാസികള്‍ ഈ വെള്ളച്ചാട്ടത്തെ ആനച്ചാടികുത്ത് എന്നു വിളിച്ചു, പിന്നീട് ഈ സ്ഥലത്തിന് ആനയാടികുത്ത് എന്ന പേര് വീണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News