ഭൂമുഖത്ത് നിന്നും ഇല്ലാതായെന്ന് കരുതിയ പക്ഷിയെ കണ്ടെത്തി

24 വര്‍ഷം മുന്‍പ് ഭൂമിയില്‍ നിന്നും അപ്രത്യക്ഷമായി എന്ന് ശാസ്ത്രജ്ഞര്‍ കരുതിയിരുന്ന ഒരു പക്ഷിയെ വീണ്ടും കണ്ടെത്തി. വംശനാശം നേരിട്ടു എന്ന് കണക്കാക്കിയ ഡസ്‌കി ടെട്രാകാ എന്ന പക്ഷിയെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇരുപതാം നൂറ്റാണ്ടിലാണ് ഈ പക്ഷിയെ ഇതിനുമുന്‍പ് അവസാനം കണ്ടത്. കൃത്യമായി പറഞ്ഞാല്‍ 1999ല്‍.

പെരിഗ്രിന്‍ ഫണ്ട് എന്ന സംഘടനയിലെ പക്ഷിനിരീക്ഷകരാണ് മൂന്ന് പക്ഷികളെ കണ്ടെത്തിയത്. മഡഗാസ്‌ക്കറിന്റെ വടക്കുകിഴക്കന്‍ ഭാഗത്തെ കൊടുംവനത്തില്‍ നിന്ന് രണ്ടെണ്ണത്തെ നേരിട്ടും ഒന്നിനെ ചിത്രത്തിലൂടെയും തിരിച്ചറിഞ്ഞു. നേരിട്ട് കണ്ടവയെ പിടികൂടിയ ഗവേഷകര്‍ പക്ഷിയെ തിരിച്ചറിഞ്ഞ് വിട്ടയച്ചു. രണ്ട് ടീമായി നടത്തിയ പര്യവേഷണത്തിലാണ് പക്ഷിയെ കണ്ടതെന്നും തന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇത് വലിയ സന്തോഷമുണ്ടാക്കിയെന്നും പെരിഗ്രിന്‍ ഫണ്ടിലെ ബയോളജിസ്റ്റ് അര്‍മാണ്ട് ബെഞ്ചാര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News