കോൺറാഡ് സാഗ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മേഘാലയയിൽ കോൺറാഡ് സാഗ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കോൺറാഡ് സാഗ്മയുടെ  നേതൃത്വത്തിലുള്ള സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ എണ്ണം 45 ആയി.
പുതിയ സർക്കാർ രൂപീകരണത്തിൽ 12 മന്ത്രിമാരെ ഉൾപ്പെടുത്തി. 8 പേർ എൻപിപിയിൽ നിന്നും 2 പേർ യുഡിപിയിൽ നിന്നും ഒരാൾ വീതം ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും ബി ജെ പി യിൽ നിന്നും മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്യും.

ഇന്നലെ വൈകീട്ട് ചേർന്ന സഖ്യകക്ഷി യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പുതിയ സർക്കാർ മേഘാലയ ഡെമോക്രാറ്റിക് അലൈൻസ് 2.0 എന്നറിയപ്പെടും.അതേസമയം, നാഗാലാൻഡിൽ  നെഫ്യൂ റിയോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

60 അംഗ നിയമസഭയിൽ 26 സീറ്റിലാണ് എൻപിപി ജയിച്ചത്. ബിജെപി രണ്ടെണ്ണത്തിലും. യുഡിപി 11 സീറ്റിൽ ജയിച്ചിട്ടുണ്ട്. വോയ്സ് ഓഫ് ദ പീപ്പിൾസ് പാർട്ടി 4 സീറ്റിലും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടിയും പീപ്പിൾസ് ഡമോക്രാറ്റിക് ഫ്രണ്ടും 2 വീതം സീറ്റിലും ജയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News