ജനകീയ പ്രതിരോധ ജാഥ എറണാകുളം ജില്ലയിൽ പര്യടനം തുടരുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി എറണാകുളം ജില്ലയിൽ പര്യടനം തുടരുന്നു. രണ്ടാം ദിവസത്തെ പര്യടനം രാവിലെ വൈപ്പിനിൽ നിന്നാരംഭിക്കും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം തൃപ്പൂണിത്തുറയിലാണ് ഇന്നത്തെ സമാപനം.

7 ജില്ലകളിലെ പര്യടനം പൂർത്തിയാക്കി ഇന്നലെയാണ് ജാഥ എറണാകുളം ജില്ലയിൽ പ്രവേശിച്ചത്. ഓരോ സ്വീകരണ കേന്ദ്രത്തിലും വൻ വരവേൽപ്പാണ് ജാഥയ്ക്ക് ലഭിക്കുന്നത്. അങ്കമാലിയായിരുന്നു ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം. പിന്നീട് ആലുവയിലെ സ്വീകരണത്തിനു ശേഷം  പറവൂരിലായിരുന്നു ആദ്യ ദിവസത്തെ സമാപന സ്വീകരണ സമ്മേളനം.നഗരത്തെ ചെങ്കടലാക്കിയുള്ള റെഡ് വളണ്ടിയർ മാർച്ചും വാദ്യമേളങ്ങളും കരിമരുന്ന് പ്രയോഗവും സ്വീകരണ സമ്മേളനങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു.കേരള സർക്കാരിൻ്റെ പ്രവർത്തന നേട്ടങ്ങൾ എടുത്ത് പറഞ്ഞും ജന വിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്ര സർക്കാരിനെ നിശിതമായി വിമർശിച്ചുകൊണ്ടുമായിരുന്നു ജാഥാ ക്യാപ്റ്റനായ ഗോവിന്ദൻ മാസ്റ്ററുടെ പ്രസംഗങ്ങൾ.

ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിച്ചവരും ഭൂമിയ്ക്ക് പട്ടയം ലഭിച്ചവരും ഉൾപ്പടെ ഇടതു സർക്കാരിൻ്റെ ജനപ്രിയ പദ്ധതികളുടെ ഗുണഭോക്താക്കൾ, സ്വീകരണ വേദിയിലെത്തിയ ഗോവിന്ദൻ മാസ്റ്ററെ നേരിട്ട് കണ്ട് സന്തോഷം അറിയിക്കാനെത്തിയിരുന്നു. ജാഥയുടെ എറണാകുളം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം രാവിലെ വൈപ്പിനിൽ നിന്നാരംഭിക്കും. തുടർന്ന് ഫോർട്ടുകൊച്ചി, മറൈൻ ഡ്രൈവ്, കളമശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം തൃപ്പൂണിത്തുറയിൽ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News