ഒരു മാധ്യമവും ചെയ്യാന്‍ പാടില്ലാത്ത ഹീന കൃത്യമാണ് ഏഷ്യാനെറ്റ് ചെയ്തതെന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗം എം സ്വരാജ്. ഒരു കൊച്ചു കുട്ടിയെ ക്യാമറയ്ക്ക് മുന്നിലിരുത്തി കൃത്രിമ ഇന്റര്‍വ്യൂ നടത്തിയപ്പോള്‍ കുഞ്ഞിന്റെ അവകാശങ്ങളെക്കുറിച്ച് ഏഷ്യാനെറ്റ് ചിന്തിച്ചില്ലെന്ന് സ്വരാജ് പറഞ്ഞു.
റേറ്റിഗിന് വേണ്ടിയായിരുന്നു മനുഷ്യത്വ വിരുദ്ധമായ ഈ പ്രവൃത്തി. മര്യാദയുണ്ടെങ്കില്‍ മാധ്യമസ്ഥാപനം തെറ്റ് ഏറ്റു പറയേണ്ടതായിരുന്നുവെന്നും സ്വരാജ് പറഞ്ഞു. സിപിഐഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് എറണാകുളം പറവൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാംഗം കൂടിയായ സ്വരാജ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here