തമിഴ്‌നാട് തേനിയില്‍ വാഹനാപകടം, രണ്ടു പേര്‍ മരിച്ചു

തമിഴ്നാട് തേനിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം. കോട്ടയം സ്വദേശികളായ അക്ഷയ് ഗോകുല്‍ എന്നിവരാണ് മരിച്ചത്. ഗുരുതര അവസ്ഥയില്‍ തുടരുന്ന അനന്തു തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. തേനി മധുരാപുരി ഭാഗത്തേക്ക് പോകുന്ന ബൈപാസില്‍ വച്ചായിരുന്നു അപകടം. അമിതവേഗത്തില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്‍ഭാഗത്തുള്ള ടയര്‍ പൊട്ടി, ഇതോടെ നിയന്ത്രണംവിട്ട വാഹനം ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന ലോറിയിലാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.

അനന്തുവിന്റെ സഹോദരിയെ തമിഴ്നാട്ടിലെ കോളേജില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുവാന്‍ പോവുകയായിരുന്നു ഇവര്‍. ഇന്നലെ വൈകീട്ടാണ് കോട്ടയത്ത് നിന്ന് സംഘം പുറപ്പെട്ടത്. അനന്തുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ തമിഴ്നാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News