അഞ്ച് വർഷം മുൻപ്  നടന്ന മിശ്ര വിവാഹം; ദമ്പതികൾക്ക് ഊരു വിലക്കും പിഴയും വിധിച്ച് വരന്‍റെ ഗ്രാമം

അഞ്ച് വർഷം മുൻപ് മിശ്ര വിവാഹിതരായ ദമ്പതികൾക്ക്  ഊരു വിലക്കും ആറു ലക്ഷം രൂപ പിഴയും വിധിച്ച് വരന്റെ ഗ്രാമം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ചാമരാജ നഗർ കുണഗള്ളി ഗ്രാമത്തിലാണ് സംഭവം.

ഷെട്ടി വിഭാഗക്കാരനായ ഗോവിന്ദരാജുവും പട്ടിക ജാതിക്കാരി ശ്വേതയും തമ്മിൽ ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് രജിസ്റ്റർ വിവാഹം നടത്തിയത്. മാണ്ഡ്യ മലവള്ളിയിൽ ഇവർ താമസവും തുടങ്ങി.

കഴിഞ്ഞ മാസം ഗോവിന്ദ രാജു ഭാര്യയുമൊത്ത് തന്റെ രക്ഷിതാക്കളെ സന്ദർശിച്ചതോടെയാണ് വിവാദത്തിന് തുടക്കമായാത്. ശ്വേത താഴ്ന്ന ജാതിക്കാരിയാണെന്ന് അറിഞ്ഞതോടെ കഴിഞ്ഞ മാസം 23ന് ഗ്രാമത്തിലെ മുതിർന്നവർ യോഗം ചേർന്നു. ഈ മാസം ഒന്നിന് മൂന്ന് ലക്ഷം രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദ രാജുവിന് നോട്ടീസ് കൈമാറി. നോട്ടീസിൽ ഒപ്പിട്ട 12 പേർക്കെതിരെ ഗോവിന്ദ രാജു പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് പിഴ ആറ് ലക്ഷം രൂപയായി ഉയർത്തിയ ഗ്രാമത്തലവൻ ഗോവിന്ദ രാജുവിന്റെ കുടുംബത്തിന് ഗ്രാമത്തിൽ ഊരുവിലക്കും പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News