മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കിയാര, വില കേട്ടാല്‍ ഞെട്ടും

മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് കഴിഞ്ഞദിവസം കിയാര അധ്വാനി എത്തിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ബാന്‍ഡോ ടോപ്പും ബോഡിക്കോണ്‍ സ്‌കേര്‍ട്ടുമായിരുന്നു കിയാരയുടെ വേഷം. മാംഗോ ഇമോജിക്കൊപ്പം കിയാര തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ചതുരാകൃതിയില്‍ സ്ട്രാപ്പ്ലെസ് മോഡലിലാണ് ടോപ്പിന്റെ കഴുത്ത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നടുക്ക് ഒരു സില്‍വര്‍ ലൂപ്പും നല്‍കിയിട്ടുണ്ട്. ഇതേ നിറത്തില്‍ തന്നെയുള്ള മഞ്ഞ സ്‌കേര്‍ട്ട് ബോഡിക്കോണ്‍ ഫിറ്റിങ്ങിലാണ് വരുന്നത്. മുട്ടിന് താഴേക്കായി ഒരു സൈഡ് സ്ലിറ്റ് സ്‌കേര്‍ട്ടിലുണ്ട്. ഹൈ വേയ്സ്റ്റ് സ്‌കേര്‍ട്ട് കണങ്കാല്‍ വരെ നീളത്തിലുള്ളതാണ്.

ഡയണ്‍ ലീ എന്ന ക്ലോത്തിങ് ബ്രാന്‍ഡിന്റെ വസ്ത്രമാണ് കിയാര ധരിച്ചിരിക്കുന്നത്. സ്‌കേര്‍ട്ടും ടോപ്പും ചേര്‍ത്ത് ഏകദേശം 1,24,204 രൂപ വിലയാണ് ഈ ഡ്രസിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News