മൂന്നാറില്‍ കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ് വനപാലകര്‍ പിടികൂടി. മൂന്നാര്‍ സ്വദേശികളായ സതീഷ് കുമാറും വേല്‍മുരുകനുമാണ് ആംബര്‍ഗ്രിസുമായി പിടിയിലായത്. മറ്റു രണ്ടു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഫ്ളയിംഗ് സ്വകാഡിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയാലായത്.കൊച്ചി-മധുര ദേശീയപാതയില്‍ പഴയമൂന്നാര്‍ ഭാഗത്തു നിന്നും പാര്‍വ്വതി എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ്് കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി പ്രതികള്‍ പിടിയിലായത്.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പ്രതികള്‍ തിമിംഗല ഛര്‍ദി വില്‍ക്കാന്‍ ശ്രമിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് വനം വകുപ്പ് മൂന്നാര്‍ ഫ്ളയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഇത് വാങ്ങാനെന്ന വ്യാജേന ഇവരുമായി ബന്ധപ്പെട്ടു. വിലപറഞ്ഞ് ഉറപ്പിച്ച ശേഷം പഴയ മൂന്നാര്‍ സി എസ് ഐ പള്ളിയുടെ സമീപത്തുള്ള പാര്‍വതി എസ്റ്റേറ്റ് റോഡില്‍ തിമിംഗല ഛര്‍ദിയുമായി കാത്തു നിന്ന പ്രതികളെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. തിമിംഗല ഛര്‍ദി തമിഴ്നാട്ടില്‍ നിന്നും ലഭിച്ചതാണെന്നാണ് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു രണ്ടു പ്രതികളായ മൂന്നാര്‍ സ്വദേശികളായ ഭാഗ്യസ്വാമി, പ്രേം എന്നിവര്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് വനംവകുപ്പ് പറഞ്ഞു. അംബ്രര്‍ഗ്രിസ് കടത്തുവാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കണ്ടെത്താനുള്ള ശ്രമങ്ങളും വനം വകുപ്പിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here