‘മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാലും ഞാന്‍ കൂടെ പോകും’

മമ്മൂട്ടി വേണ്ടെന്ന് പറഞ്ഞാലും ചിലപ്പോള്‍ താന്‍ കൂടെ പോകുമെന്നാണ് പറഞ്ഞത് മറ്റാരുമല്ല സാക്ഷാല്‍ രമേശ് പിഷാരടിയാണ്. പിഷാരടിയുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലുമാണ്. മമ്മൂട്ടി വരണ്ട എന്ന് പറഞ്ഞാല്‍ തനിക്ക് പോകാന്‍ പറ്റില്ലെന്നും അങ്ങനെ പറയിപ്പിക്കാതിരിക്കാന്‍ തനിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും നടന്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

”മമ്മൂക്ക വേണ്ടെന്ന് പറഞ്ഞാല്‍ പോലും ചിലപ്പോള്‍ ഞാന്‍ കൂടെ പോകും. ഇതിനെ ആത്മബന്ധം എന്നൊന്നും പറയാനാകില്ല. കൊവിഡ് സമയത്തും അല്ലാതെയും ഗാനഗന്ധര്‍വ്വന്‍ ചെയ്ത സമയത്തിനും ശേഷം അല്പം കൂടി അദ്ദേഹത്തിനടുത്തേക്ക് പോകാന്‍ പറ്റുന്നു എന്നുള്ളത് മാത്രമെ ഉള്ളൂ. മമ്മൂക്ക വരണ്ട എന്ന് പറഞ്ഞാല്‍ എനിക്ക് പോകാന്‍ പറ്റില്ല. അങ്ങനെ പറയിപ്പിക്കാതിരിക്കാനുള്ള ഉത്തരവാദിത്വം എനിക്ക് ഉണ്ടല്ലോ”, എന്നാണ് രമേഷ് പിഷാരടിപറയുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ-മിമിക്രി താരമാണ് രമേഷ് പിഷാരടി. നിരവധി സിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളി മനസുകള്‍ കീഴടക്കിയ താരം സംവിധായകനും ഗായകനും കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News