കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഷില്ലോങ് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടന്നത്. പ്രിസ്റ്റോണ്‍ ടിന്‍സോങ്ങുo, സ്‌നിയാവ് ഭലാംഗ് ധറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

കോണ്‍റാഡ് സാങ്മ മന്ത്രിസഭയില്‍ 12 മന്ത്രിമാരാണുള്ളത്. 8 പേര്‍ എന്‍പിപിയില്‍ നിന്നും 2പേര്‍ യുഡിപിയില്‍ നിന്നും ഒരാള്‍ വീതം ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും ബിജെപി യില്‍ നിന്നുമാണുള്ളത്. കഴിഞ്ഞദിവസം വൈകിട്ട് ചേര്‍ന്ന സഖ്യകക്ഷി യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പുതിയ സര്‍ക്കാര്‍ ‘മേഘാലയ ഡെമോക്രാറ്റിക് അലൈന്‍സ് 2.0’ എന്നറിയപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News